കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക്  മന്ത്രിയുടെ ഫോൺ കോൾ: കൃത്യമായി മറുപടിയില്ല, പിന്നാലെ സസ്പെൻഷൻ

JUNE 10, 2025, 6:48 AM

തിരുവനന്തപുരം :  യാത്രക്കാരനെന്ന നിലയിൽ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. 

 പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആർ ടിസി കൺട്രോൾ റൂം സജീകരിച്ചത്. ഇവിടേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നാടകീയ നീക്കം.  കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി.

vachakam
vachakam
vachakam

 മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു. 

കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുന്നുവെന്നാണ് നേരത്തെ മന്ത്രി ഉയർത്തിയ വിമർശനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam