തിരുവനന്തപുരം: അധികാരത്തിലെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർക്കുമുന്നിലാണ് കക്ഷികൾ അഭിപ്രായം അറിയിച്ചത്.
സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും, കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ നിലപാട് മാധ്യമങ്ങൾക്കു മുന്നിലും ജോസഫ് വിഭാഗം തുറന്നുപറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ സി വേണുഗോപാൽ പക്ഷത്തിന് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
