ഫലം വരും മുൻപേ ആഘോഷം: പാലായിൽ ജോസ് കെ. മാണിയെ 'നിയുക്ത എം.എൽ.എ'യാക്കി ഫ്ലെക്സ് ബോർഡുകൾ

APRIL 23, 2026, 10:03 PM

പാലാ (കോട്ടയം): നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുൻപേ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണിയെ 'നിയുക്ത എം.എൽ.എ' എന്ന് വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

പാലാ കടപ്പാട്ടൂരിലാണ് ജോസ് കെ. മാണിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തെ 'ജനനായകൻ' എന്നും ബോർഡിൽ വിശേഷിപ്പിച്ചിട്ടുണ്ട്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഈ ബോർഡുകൾ ഉയർന്നിരിക്കുന്നത്.

ശക്തമായ ത്രികോണമത്സരം നടന്ന പാലായിൽ വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയ കേന്ദ്രങ്ങൾ വിജയസാധ്യതകളെക്കുറിച്ച് വിശദമായ വിശകലനങ്ങൾ നടത്തുന്നതിനിടെയാണ് അനുയായികളുടെ ഈ മുൻകൂർ വിജയാഘോഷം ശ്രദ്ധേയമാകുന്നത്.

vachakam
vachakam
vachakam

അതേസമയം, ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം പ്രതികരിച്ചു. എന്നാൽ, ഈ നീക്കത്തെ പരിഹാസത്തോടെയാണ് യു.ഡി.എഫ് നേതൃത്വം നേരിടുന്നത്.

ചില പ്രവർത്തകരുടെ വെറും ആഗ്രഹം മാത്രമാണിതെന്നും ഫലപ്രഖ്യാപനം വരുന്നതോടെ ഇത്തരം ആഗ്രഹങ്ങൾ അവസാനിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam