ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി

JUNE 19, 2026, 1:00 AM

കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺ​ഗ്രസ്(എം) നേതാവ് ജോസ് കെ. മാണി വ്യക്തമാക്കി.

കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്. എന്നാൽ, അത് നടപ്പിലാക്കിയില്ലെന്നും തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.

വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. അത് നടപ്പിലാക്കുമ്പോൾ സൂക്ഷിക്കണം. കേന്ദ്രത്തിന്റെ ഭരണം ആകരുത് സംസ്ഥാനത്ത്. ചില മേഖലകലിൽ ഉദ്യോഗസ്ഥർ വന്നു ഇരുന്നത് പരിശോധിക്കണം. അത് സർവകലാശാലയിലും കോടതി ആയാലും ഭരണസംവിധാനത്തിൽ ആയാലും ഗൗരവം ഉള്ളതാണ്. അതുകൊണ്ട് കേന്ദ്രത്തിന്റെ ഭരണം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷമുണ്ട്. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam