തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായ 'ജവാൻ' റം വിപണിയിൽ കിട്ടാനില്ല. എൺപത് ശതമാനത്തിലേറെ ബവ്കോ വിൽപ്പന കേന്ദ്രങ്ങളിലും നിലവിൽ ഈ സർക്കാർ ബ്രാൻഡ് സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.
വിലക്കുറവും ഗുണമേന്മയും കാരണം സാധാരണക്കാർക്കിടയിൽ ഏറെ പ്രചാരമുള്ള ജവാൻ കിട്ടാനില്ലാത്തത് മദ്യപർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മലബാറിലെ ഭൂരിഭാഗം കൗണ്ടറുകളിലും സ്റ്റോക്ക് തീർന്നപ്പോൾ, തലസ്ഥാന ജില്ലയിലെ ചിലയിടങ്ങളിൽ 490 രൂപയുടെ ബോട്ടിൽ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ ആവശ്യക്കാരുള്ള 630 രൂപയുടെ ലിറ്റർ ബോട്ടിൽ എവിടെയും കിട്ടാനില്ല.
തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദനം പകുതിയിലേറെ കുറച്ചതാണ് ഈ ക്ഷാമത്തിന് പ്രധാന കാരണം. ജലലഭ്യത കുറവാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സ്വകാര്യ മദ്യ നിർമാതാക്കളെ സഹായിക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ഉൽപാദനം തടസ്സപ്പെടുത്തുകയാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
