തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു. ജെയിനെ ഇന്നുതന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചയാണ് വിവരം.
മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിൻ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു.
ആർമി കരാർ കാലാവധി പൂർത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതിന്റെ ആശങ്ക കുടുംബം മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.
പിന്നാലെയാണ് ജെയിനിനെ നാട്ടിലെത്തിച്ചെന്ന ആശ്വാസമായ വാർത്ത കുടുംബത്തിന് ലഭിച്ചത്.
യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പൊലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്