കോട്ടയം: ഏറെ പ്രശസ്തമായിരുന്നു 1961ലെ അമരാവതി സമരം. ഇടുക്കി ഡാമിനായി അയ്യപ്പൻകോവിലിൽനിന്നു കുടിയിറക്കപ്പെട്ടവർക്കുവേണ്ടി അമരാവതിയിൽ നിരാഹാര സത്യഗ്രഹ സമരം നടത്തുന്നതിനിടെയാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ഗോപാലനെ 1961 ജൂൺ 14നു വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതി റിമാൻഡ് ചെയ്തതോടെ കോട്ടയം ആശുപത്രിയിലെ ജയിൽ വാർഡിലേക്കു മാറ്റി. എ.കെ.ഗോപാലൻ അന്നു ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
അന്ന് എകെജി തടവിൽ കഴിഞ്ഞ കോട്ടയം ജില്ലാ ആശുപത്രിയിലെ ജയിൽ വാർഡ് പൊളിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽ വാർഡ് തുറന്നതോടെയാണു ജില്ലാ ആശുപത്രിയിലെ വാർഡ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
അയ്യപ്പൻകോവിലിൽ 8000 ഏക്കർ സ്‌ഥലത്തു താമസിച്ച 1700 കുടുംബങ്ങളെ ഒഴിപ്പിച്ച് കുമളിക്കടുത്ത് അമരാവതിയിലേക്കു മാറ്റി. ഇതിനെതിരെയായിരുന്നു സമരം. അന്നത്തെ ആഭ്യന്തര മന്ത്രി പി.ടി.ചാക്കോ ജയിൽ വാർഡിലെത്തി ചർച്ച നടത്തിയതോടെയാണു സമരം പിൻവലിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്