തൃശൂർ: കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കാമെന്ന വിവരം അദ്ദേഹം ഫേസ്ബുക്ക് കമന്റിലൂടെയാണ് പരാമർശിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെക്കുറിച്ചും സച്ചിദാനന്ദൻ പ്രതികരിച്ചു. “ഇടതുപക്ഷത്തെ മനുഷ്യർ തന്നെയാണ് ഇത് യഥാർത്ഥ ഇടതുപക്ഷമല്ലാതായെന്ന് തിരിച്ചറിഞ്ഞ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തത്” എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
“രണ്ട് വലതുപക്ഷ കക്ഷികൾ തമ്മിലായിരുന്നു മത്സരം എന്ന് ശരിയായ ഇടതുപക്ഷക്കാർ തിരിച്ചറിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകുമോ എന്നത് പാർട്ടികൾ നടത്തുന്ന ആശയപരവും വർഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചിരിക്കുന്നു” എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ മുമ്പ് നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. കേരളത്തിൽ രണ്ട് മുന്നണികളും മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നും, പശ്ചിമ ബംഗാളിലെ അനുഭവം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
