മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക് 

AUGUST 10, 2025, 2:25 AM

മലപ്പുറം: മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തിയതായി റിപ്പോർട്ട്. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.  

അതേസമയം ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത് എന്നാണ് ലഭിക്കുന്ന വിവരം. കമ്പി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം ഉണ്ടായത്. പഴയ കെട്ടിടത്തിൽ നിന്നൊക്കെ പൊളിച്ച് ഒഴിവാക്കുന്ന തുരുമ്പിച്ച കമ്പികളാണ് കണ്ടെത്തിയത്. 

എന്നാൽ കസ്റ്റഡിയിലുള്ള പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നൽകിയത്. റെയില്‍വെ പൊലീസ് പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍  നിന്ന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam