കൊച്ചി: നഗരത്തിലെ രാത്രികാല സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും നടന്നു വരുന്ന ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം പോലീസ് നീട്ടി.
രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്ന മുൻ ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നിലനിൽക്കും.
ബാറുകളിലും ക്ലബ്ബുകളിലും ഹോട്ടലുകളിലും നടത്തുന്ന ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് മുൻപായി നിർബന്ധമായും അവസാനിപ്പിച്ചിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ നടത്തുന്ന പരിപാടികളിൽ പോലും ഉയർന്ന ഡെസിബെല്ലിലുള്ള സംഗീതം ഉപയോഗിക്കാൻ പാടില്ല.
ജനങ്ങൾക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ശബ്ദസംവിധാനങ്ങൾക്ക് കർശന വിലക്കുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘങ്ങൾ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ ഹോട്ടലുകളിലും ബാറുകളിലും കർശനമായ മിന്നൽ പരിശോധനകൾ നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
