കോഴിക്കോട് കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിക്ഷേപകർക്ക് അമിത പലിശ നൽകുമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്ത് നിന്നും 460 കോടിയോളം രൂപ ഡെപ്പോസിറ്റായി പലരിൽ നിന്നും സ്ഥാപനം സ്വീകരിച്ചെന്നും ആരോപണം ഉയരുന്നു. തട്ടിപ്പിനിരയായവർ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാല്‍ നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നതായാണ് നിക്ഷേപകരുടെ ആരോപണം.
2016 മുതലാണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരിൽ നിന്നും ഡെപ്പോസിറ്റ് തുകകൾ സ്വീകരിച്ചു തുടങ്ങിയത്. ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഇതിനായി വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പണം സമാഹരിച്ചത്. പിന്നീട് പല നിക്ഷേപകർക്കും പലിശ മുടങ്ങി.
കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ പിൻവലിക്കാനെത്തിയപ്പോഴാണ് സ്ഥാപനം അടച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനം കേന്ദ്ര മന്ത്രി അമിത് ഷായുടെ ഫോട്ടോ ഉപയോഗപ്പെടുത്തി പരസ്യം നൽകി നിക്ഷേപകരുടെ വിശ്വാസ്യത നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്