തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള’ പദ്ധതിക്ക് തുടക്കമിടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും വ്യവസായ വളർച്ച വേഗത്തിലാക്കുന്നതിനുമുള്ള പുതിയ സംവിധാനമായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷനായും വ്യവസായ മന്ത്രി ഉപാധ്യക്ഷനായും ഒരു ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുമെന്ന് ബജറ്റിൽ അറിയിച്ചു. നിക്ഷേപ സാധ്യതകൾ കണ്ടെത്തുക, നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക, വ്യവസായ വികസനത്തിന് നയപരമായ നിർദേശങ്ങൾ നൽകുക എന്നിവയായിരിക്കും സമിതിയുടെ പ്രധാന ചുമതലകൾ.
സംരംഭകത്വ വികസനത്തിനും തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും അനുബന്ധ നടപടികൾക്കുമായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
ഡാറ്റയെ അടിസ്ഥാനമാക്കി നിക്ഷേപ സാധ്യതകൾ വിലയിരുത്തുകയും നിക്ഷേപകർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതിലൂടെ കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
