കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്

FEBRUARY 27, 2026, 7:34 AM

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്.നാലാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു.

3055 എംപാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്.10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ പുറത്തായിരുന്നു.ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നും വിധിയിലുണ്ട്.

അതേസമയം, 2018ലാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എംപാനലുകാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam