തൃശ്ശൂർ: മൂന്നു ദിവസങ്ങളിലായി തൃശ്ശൂർ വിദ്യ എൻജിനീയറിംഗ് കോളേജിൽ വച്ച് നടന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡ് സമാപിച്ചു. വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്രയാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുത്ത 225 കുട്ടികൾ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പിൽ പങ്കെടുത്തു.
തുടർന്ന് നടന്ന മത്സരപരീക്ഷയിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി യഥാക്രമം പ്രബുദ്ധ ബാസു (മഹാരാഷ്ട്ര), മാഹിൻ ഖറേഷി (മഹാരാഷ്ട്ര), ശ്രീനാഥ് റെഡ്ഡി (തെലങ്കാന) എന്നിവർ ഒന്നാം സ്ഥാനങ്ങളും കൗശികി ദാസ് (വെസ്റ്റ് ബംഗാൾ), അനയ് മാത്തൂർ (തെലങ്കാന), കെ ഹരിശിവ (തമിഴ്‌നാട്) എന്നിവർ രണ്ടാം സ്ഥാനങ്ങളും ആയുഷ്മാൻ ദാസ് (ഹരിയാന), മിയ പി ഷൈൻ (കേരള), വിശ്വജിത്ത് സിംഗ് (പഞ്ചാബ്) എന്നിവർ മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ വി.പി. ബാലഗംഗാധരൻ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എഡ്യു മിത്ര ഡയറക്ടർ ഉണ്ണിമായ അധ്യക്ഷത വഹിച്ചു. വിദ്യാ കോളേജ് പ്രിൻസിപ്പാൾ സജി സി.ബി ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എഡ്യു മിത്ര മാനേജിങ് ഡയറക്ടർ സനീഷ് സി.കെ. മത്സര വിജയികളെ പ്രഖ്യാപിച്ചു. മേതിൽ കോമളൻകുട്ടി, ഷംസുദ്ധീൻ, അതുൽ, അഗാഷ, സീമ, പത്മനാഭൻ എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾക്ക് ന്യൂട്ടോണിയൻ മിറർ ടെലിസ്‌കോപ്പ് സമ്മാനമായി നൽകി. മൂന്നു ദിവസത്തെ സഹവാസ ക്യാമ്പിൽ വാനനിരീക്ഷണം, ടെലസ്‌കോപ്പ് മേക്കിങ്, വാട്ടർ റോക്കറ്റ്, സ്റ്റാർ ഹണ്ടിങ് തുടങ്ങിയ ആക്ടിവിറ്റുകളും ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെ സംബന്ധിച്ച് നിരവധി ചർച്ചകളും സംവാദങ്ങളും നടന്നു.
വി.പി. ബാലഗംഗാധരൻ (മുൻ ഐ.എസ്.ആർ.ഒ സയന്റിസ്റ്റ്), ഡോക്ടർ എൻ.ഷാജി (കുസാറ്റ്), പ്രൊഫസർ ആനന്ദ് നാരായണൻ (ഐഐഎസ്ടി), മനോഷ് ടി.എം. (കുസാറ്റ്), ശരത് പ്രഭവ് (ആസ്‌ട്രോ ഫോട്ടോഗ്രാഫർ), ഗ്രീഷ്മ മോഹൻ (കൊച്ചിൻ കോളേജ്, എറണാകുളം), അനുരാഗ് എസ് (ഗവ. എൻജിനീയറിംഗ് കോളേജ്, ഇടുക്കി) എന്നിവർ ക്‌ളാസുകൾ നയിച്ചു. ഒളിമ്പ്യാഡ് സമാപനത്തിൽ മണിപ്പൂർ, ജമ്മു ആൻഡ് കാശ്മീർ തുടങ്ങി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും എത്തി. കൂടുതൽ വിവരങ്ങൾക്ക് www.spaceolympiad.com സന്ദർശിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്