പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം;  കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

JULY 27, 2026, 1:26 AM

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. മൂന്നു വെട്ടോത്തികൾ പൊലീസിന് എടുത്തു നൽകിയത് പ്രതി പ്രദീപാണ്.കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. 

അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്. നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഇതിലെ പകയാണ് കൊലപാതകത്തിൽ കലശിച്ചത്.

പ്രദീപിനെയും മൂന്നു സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ വച്ച് ആണ് ഇന്നലെ പിടികൂടിയത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സംഭവശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam