'ട്രോളരുത് എന്നൊന്നും ഞാൻ പറയുന്നില്ല അതൊക്കെ നിങ്ങളുടെ മനസ്സിനും സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുക'; തോൽവിക്ക് പിന്നാലെ അഞ്ജലി നായർ

MAY 4, 2026, 4:33 AM

2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി നടി അഞ്ജലി നായർ. തൃപ്പൂണിത്തറ മണ്ഡലത്തിൽ നിന്നും 17859 വോട്ടുകൾ ആണ് അഞ്ജലി നായർ നേടിയത്. 

മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ദീപക് ജോയ് ആണ് മുന്നേറുന്നത്. 34786 വോട്ടുകളാണ് ദീപക് ജോയി മണ്ഡലത്തിൽ ഇതുവരെ നേടിയത്. തൊട്ടുപിന്നിലുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായ കെ എൻ ഉണ്ണികൃഷ്ണനെക്കാൾ 10303 വോട്ടുകൾക്ക് മുന്നിലാണ് ദീപക് ജോയ്.

അതേസമയം,  തോൽവി ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണമായി എത്തിയിരിക്കുകയാണ് സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി.തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും എല്ലാം കാണുന്നുണ്ട് എന്ന് അഞ്ജലി നായർ പറഞ്ഞു. എന്നോട് ഇതുവരെ കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നേരെ പ്രതികൂലമായാണ് ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ.

vachakam
vachakam
vachakam

ട്രോളരുത് എന്നൊന്നും ഞാൻ പറയുന്നില്ല അതൊക്കെ നിങ്ങളുടെ മനസ്സിനും സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുക. എന്നാൽ വല്ലാതെ എന്നെ ഉപദ്രവിക്കരുത്. ഞാൻ നിങ്ങളിൽ ഒരാളായിരുന്നു എന്ന പരിഗണന എങ്കിലും നൽകണമെന്നും അഞ്ജലി നായർ ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു.തന്നെ വല്ലാതെ ഉപദ്രവിക്കരുത് എന്നും നിങ്ങളുടെ സമയവും സാഹചര്യത്തിനും അനുസരിച്ച് ചിന്തിച്ചു പെരുമാറണം എന്നും നടി പറയുന്നു. 

എന്റെ പൊന്നു എംഎൽഎ അങ്ങനെ പറയരുത് നിങ്ങളെ ഞങ്ങൾ എംഎൽഎ ആയി കണ്ടു പോയി, ഇനി വീട്ടിലിരുന്ന് ചക്കച്ചുള തിന്നാം, നിങ്ങൾക്ക് അഹങ്കാരം അല്പം കൂടുതലായിരുന്നു, മറ്റുള്ള രാഷ്ട്രീയ പാർട്ടിയെ അടപടലം കുറ്റം പറഞ്ഞ നിങ്ങൾക്ക് നാട്ടിലെ ജനങ്ങൾ ഒരിക്കലും മാപ്പു തരില്ല നിങ്ങളെ സ്നേഹിച്ച അയൽവാസികൾ പോലും നിങ്ങളെ വെറുക്കും, BJP വരാൻ കേരളത്തിലെ പ്രബുദ്ധർ അനുവദിയ്ക്കില്ല, എന്നിങ്ങനെയാണ് അഞ്ജലി നായരെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകൾ വരുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam