തിരുവനന്തപുരം: അയൽപക്കക്കാർ തമ്മിൽ തെങ്ങിനെ ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കത്തിൽ രസകരമായ പരാമർശവുമായി ഹൈക്കോടതി. “തെങ്ങിന് ചിരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഈ രണ്ട് അയൽക്കാരെ നോക്കി അത് ചിരിച്ചേനേ” എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കാറ്റത്ത് വീഴാൻ കഴിവുണ്ടായിരുന്നെങ്കിൽ ഈ തർക്കം തെങ്ങ് തന്നെ പരിഹരിച്ചേനെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പരാമർശിച്ചു.
“തെങ്ങ് കാറ്റത്ത് വളയും, പക്ഷേ മുതിർന്ന രണ്ട് മനുഷ്യരുടെ ഈഗോ വളയില്ല” എന്നും കോടതി വിമർശിച്ചു. നെടുമങ്ങാട് സ്വദേശികളായ രണ്ട് അയൽക്കാരാണ് വീട്ടുവളപ്പിലെ തെങ്ങിനെ ചൊല്ലിയുള്ള തർക്കവുമായി പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയത്.“നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന ബൈബിൾ വചനവും കോടതി ഉത്തരവിൽ പരാമർശിച്ചു.
ഒരു ചായ കുടിച്ച് തീർക്കാവുന്ന പ്രശ്നമാണ് കോടതിയുടെ വിലപ്പെട്ട സമയം കളയുന്ന തരത്തിൽ വലിയ തർക്കമാക്കിയതെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കുകയും, ഹർജിക്കാരൻ ഒരു ലക്ഷം രൂപ കമ്മീഷൻ ഫീസായി നൽകണമെന്നും കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
