തിരുവനന്തപുരം: പാലക്കാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത് തന്റെ പ്രിയപ്പെട്ട ‘സാറിന്’ സ്വന്തം കൈകൊണ്ട് പൂച്ചെണ്ട് നല്‍കാനായിരുന്നു. ഇന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലിലൂടെയാണ് വിനോദിനിക്ക് കൃത്രിമ കൈ ലഭിച്ചത്.
ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ വിനോദിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം വിദേശത്തുനിന്ന് പ്രത്യേകമായി കൃത്രിമ കൈ ഓര്‍ഡര്‍ ചെയ്ത് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ സ്ഥാപനത്തില്‍ വെച്ച് കൈ വച്ചുപിടിപ്പിച്ചത്.
അന്ന് വിനോദിനിയെ നേരിട്ട് കാണാനെത്തിയ വി.ഡി. സതീശന്‍ ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതീവ സന്തോഷത്തിലാണ് വിനോദിനിയും കുടുംബവും. രാവിലെ തന്നെ മാതാവ് പ്രിസീതയോടൊപ്പം സ്റ്റേഡിയത്തിലെത്തിയ വിനോദിനി, എത്ര തിരക്കുണ്ടെങ്കിലും “തന്റെ സാറിനെ കണ്ടശേഷമേ മടങ്ങൂ” എന്നാണ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
