തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കാവൂർ സ്വദേശിനി വിജി (38)യ്ക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
കടയ്ക്കാവൂർ ചാവടിമുക്കിൽ ഇന്ന് നടന്ന സംഭവത്തിൽ, യുവതിയുടെ രണ്ടാം ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതായും പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വിജിയും രണ്ടാം ഭർത്താവും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്ന് നാട്ടിലെത്തിയ ശേഷം ഇയാൾ ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് വിവരം.
വാക്കേറ്റത്തിനിടെ വർക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവതിയെ തലയിലും കൈകളിലും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കൈ പൂർണമായും അറ്റുപോയതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ വിജിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
