ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

SEPTEMBER 12, 2025, 6:59 AM

കാസർകോട്:   ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. കാസർകോട് കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേഷ് എന്ന സുരേന്ദ്രനാണ് മരിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. 

അഞ്ചും ഒന്നരയും വയസ്സുള്ള രണ്ടു മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ഭാര്യയെ കുത്തിയത്. പരിക്കേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് അയൽവാസികൾ സിനിയെ ആശുപതിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam