ഇരവിപേരൂർ : ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്.സിഎസ്‌ഐ ഇക്കോ സ്പിരിച്വൽ സെന്ററ്റിനും ക്ഷേത്രത്തിനും ഇടയിൽ കാടുപിടിച്ച പറമ്പിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കാണുന്നത്.കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് അവർ പോലീസിൽ അറിയിക്കുകയായിരുന്നു.
ഒരു മാസത്തിന് മുകളിൽ പഴക്കമുണ്ട് എന്നാണ് പ്രാഥമിക വിവരം. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിന്റെ കമ്പി കാണുന്നുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും തുടർനടപടി സ്വീകരിച്ചു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
