കാൻസർ മരുന്ന് മാറി നൽകിയ സംഭവം : സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ 

OCTOBER 10, 2025, 7:04 AM

തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കാണ് അന്വേഷണ ചുമതല.  മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.  ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണം.

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം.മരുന്ന് മാറി നൽകിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ആർ.സി.സി. ഡയറക്ടറും സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

vachakam
vachakam
vachakam

നവംബർ 6 ന് രാവിലെ 10 ന് കമ്മീഷൻ ആസ്ഥാനത്ത് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിംഗിൽ ഡ്രഗ്സ് കൺട്രോളറുടെയും ആർ.സി.സി. ഡയറക്ടറുടെയും പ്രതിനിധികൾ നേരിട്ട് ഹാജരായി വസ്തുതകൾ  ധരിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam