തിരുവനന്തപുരം (പാറശാല) : മലയോര ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം പുറമ്പോക്കാണെന്ന് അധികൃതരും സ്വകാര്യ സ്ഥലമാണെന്ന് വീട്ടമ്മയും വാദിക്കുന്ന സാഹചര്യത്തിൽ റവന്യു രേഖകളും പരാതിക്കാരിയുടെ വസ്തുവിന്റെ സ്കെച്ചും പരിശോധിച്ച് താലൂക്ക് സർവേയർ അതിർത്തി നിർണയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരാതിക്കാരിക്ക് അവകാശപ്പെട്ട ഭൂമിയിൽ മതിൽ നിർമ്മിക്കാൻ അവകാശമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അതിർത്തി നിർണയിക്കാൻ പരാതിക്കാരി താലൂക്ക് സർവേയർക്ക് അപേക്ഷ നൽകണം.
താലൂക്ക് സർവേയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതിക്കാരിക്കും നോട്ടീസ് നൽകി സ്ഥലപരിശോധന നടത്തണം. അപേക്ഷ ലഭിച്ച് 6 ആഴ്ച്ചക്കകം നടപടി പൂർത്തിയാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പാറശാല മുതൽ കുടപ്പനമൂട് വരെയുള്ള സ്ഥലമാണ് നിർദ്ദിഷ്ടമലയോര ഹൈവേ വികസനത്തിനായി ഏറ്റെടുത്തതെന്നും പരാതിക്കാരിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയതായും കേരള റോഡ് ഫണ്ട് ബോർഡ് കമ്മീഷനെ അറിയിച്ചു.
എങ്കിലും പരാതിക്കാരിയുടെ താമസത്തിന് ബുദ്ധിമുട്ട് വരാതെ വീട് നിലനിർത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്നും പറയുന്നു. സൗജന്യമായി ഭൂമി വിട്ട് നൽകിയവർക്ക് മാത്രമാണ് മതിൽ നിർമ്മിച്ച് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയകൊല്ല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി
വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ