തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറുടെ നിരന്തരമുള്ള വിദേശയാത്രകളിൽ ദുരൂഹതയും ധൂർത്തുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ.
എം കെ വർഗീസ് മേയറായി ചർജെടുത്തതിനു ശേഷം കോർപറേഷനിലെ സി പി എമ്മിന്റെയും എൽ ഡി എഫിലേയും നേതാക്കളുമായി ഇന്ത്യയ്ക്ക് അകത്തും, പുറത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് മേയർ പോയതൊഴികെ മറ്റൊന്നും കൗൺസിലിനെ അറിയിച്ചിട്ടില്ല.
കോർപ്പറേഷനിലെ ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ചും മേയർ എന്ന നിലയിലെ സ്വാധീനം ഉപയോഗിച്ച് പണം പിരിവ് നടത്തിയും മേയറും സംഘവും നടത്തിയ വിദേശയാത്രകൾ ധൂർത്തിൻറെയും അഴിമതിയുടെയും ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ചൂണ്ടിക്കാട്ടി.
മേയർ എം കെ വർഗീസ് ശ്രീലങ്കയിലേക്ക് ടൂർ പോയതിനാൽ നാളെ 25/01/2025 ന് വെച്ച കൗൺസിൽ യോഗവും, മാസ്റ്റർ പ്ലാൻ യോഗം പോലും മാറ്റിവെച്ചത് തൃശ്ശൂർ ജനതയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. മേയർ സ്ഥലത്ത് ഇല്ലെങ്കിൽ ഡെപ്യൂട്ടി എം എൽ റോസിയുടെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരാമെന്നിരിക്കെ, ഇതിന് മേയർ അനുവാദം നൽകാത്തത് എന്തുകൊണ്ടെന്നും രാജൻ ജെ പല്ലൻ ചോദിച്ചു. മേയറുടെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇതിനുമുമ്പ് മേയർ വിദേശയാത്രകൾ നടത്തിയപ്പോൾ മാസ്റ്റർപ്ലാനുമായും നികുതി വർദ്ധനവും ബന്ധപ്പെട്ട് സോണൽ ചർച്ചകളും അദാലത്തുകൾ പോലും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഡെപ്യൂട്ടി എം എൽ റോസിയെ വിശ്വാസത്തിൽ എടുക്കാതെ നാളത്തെ കൗൺസിലിൽ യോഗവും മാസ്റ്റർ പ്ലാൻ യോഗം പോലും മാറ്റിവയ്ക്കേണ്ടി വന്നത് മേയറുടെ ധിക്കാരപരമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്