കൊച്ചിയിലെ ഹണി ട്രാപ്പ് ആക്രമണം; പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ തീരുമാനം

FEBRUARY 27, 2026, 12:17 AM

കൊച്ചി: ഭിന്നശേഷിയുള്ള യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്കെതിരെ കാപ്പ നിയമം പ്രയോഗിക്കാൻ പൊലീസ് തീരുമാനം. അമൽ, അനന്തു എന്നിവർ മുമ്പ് കൊലപാതകവും ലഹരിയുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കേസിലെ ഒന്നാം പ്രതിയായ സഫ്‌നയുടെ പങ്ക് കൂടുതൽ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സഫ്‌നയും സംഘവും ഇതിനു മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം.

ഇന്നലെ കൊച്ചിയിലാണ് സംഭവം പുറത്തുവന്നത്. നാല് അംഗ സംഘം ഭിന്നശേഷിയുള്ള യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മർദിച്ചതായാണ് കേസ്. യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് അതിക്രൂരമായി ആക്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.

vachakam
vachakam
vachakam

മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞ് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശിയായ അമൽ ദേവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസാര ശേഷിയില്ലാത്ത ആളാണ് അദ്ദേഹം. പ്രതികൾ യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതിയായ സഫ്‌നയാണ് അമൽ ദേവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam