തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്തും മൊബൈൽ ഫോണും ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാർത്ഥി പിടിയിലായി. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് പനവിള സ്വദേശി അനീഷ് ബാബു പിടിയിലായത്.
പരീക്ഷാ ഹാളിലേക്ക് അതീവ രഹസ്യമായി മൊബൈൽ ഫോൺ കടത്തിയ അനീഷ്, ചോദ്യപേപ്പർ ഫോട്ടോ എടുത്ത് പുറത്തുള്ള സുഹൃത്തിന് അയച്ചുനൽകി.
തുടർന്ന് സുഹൃത്ത് പറഞ്ഞുനൽകിയ ഉത്തരങ്ങൾ ചെവിയിൽ ധരിച്ചിരുന്ന ബ്ലൂടൂത്ത് ഉപകരണം വഴി കേട്ടെഴുതുകയായിരുന്നു. സംഭവത്തെത്തുടർന്ന് അനീഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
