'ലാമയെ കണ്ടെത്താൻ പൊലീസ് എന്ത് ചെയ്തു?'; പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

FEBRUARY 6, 2026, 3:48 AM

കൊച്ചി: സൂരജ് ലാമയെ കാണാതായ കേസിൽ പൊലീസിന്റെ നടപടികളോട് രൂക്ഷ വിമർശനം ഉന്നയിച്ചു ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്ത ശേഷം ലാമയെ കണ്ടെത്താൻ പൊലീസ് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ ലജ്ജ തോന്നുന്നുവെന്നും നെടുമ്പാശ്ശേരി എസ്‌എച്ച്ഒ തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

ഡിഎൻഎ പരിശോധന റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കിയതോടെ ലാമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനും കോടതി ഉത്തരവിട്ടു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈത്തിലെ മദ്യ ദുരന്തത്തിന് പിന്നാലെ ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലാണ് കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമ കേരളത്തിലെത്തിയത്. തുടർന്ന് അദ്ദേഹത്തെ കാണാതാവുകയും ചെയ്തു. രണ്ടുമാസത്തിന് ശേഷം ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ ആണ് മരണം സ്ഥിരീകരിച്ചത്. സംഭവം കേരളത്തിലാണ് നടന്നതെന്നത് നിരാശപ്പെടുത്തുന്നതാണെന്ന് ലാമയുടെ മകൻ സാൻടൻ ലാമ പ്രതികരിച്ചു.

ഒക്ടോബർ അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ആണ് ലാമയെ കാണാതായത്. പൊലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ വീണ്ടും കാണാതായി. മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കി. രണ്ടുമാസം മുൻപ് കളമശ്ശേരി എച്ച്‌എംടി പരിസരത്ത് കണ്ടെത്തിയ മൃതദേഹം ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam