എറണാകുളം: തെരഞ്ഞെടുപ്പുകളിലെ അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വമെന്നും അത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി വിമർശിച്ചു.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അതേസമയം, തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.അഞ്ജലി പി.വി. എന്നാണ് ഔദ്യോഗിക രേഖകളിലെ പേരെന്നും, വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
