ആലപ്പുഴ: യുഡിഎഫിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മൂന്ന് പേരും മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കുന്നുണ്ട്.എന്നാൽ, ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രിയെ കിട്ടിയാൽ നല്ലതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ ചാടിക്കളിക്കാൻ സതീശൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശൻ എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി ആകുന്നതിൽ തെറ്റില്ല.ചെത്തുകാരൻ്റെ മകനാണെന്ന് അന്തസായി പറഞ്ഞവനാണ് പിണറായിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് ഭരണം ഇല്ലാതാക്കിയത്. ഓഫീസിലുള്ളവർ കൂട്ടിലിട്ട തത്തയെപ്പോലെ അദ്ദേഹത്തെ ഇരുത്തി.അതാണ് പരാജയത്തിന് കാരണമായതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
