ശബരിമലക്ക് മുകളിൽ ഹെലികോപ്റ്റർ: കോസ്റ്റ് ഗാർഡിന് പിഴവ് സംഭവിച്ചതായി എഡിജിപി റിപ്പോർട്ട്

APRIL 24, 2026, 11:45 PM

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തിൽ കോസ്റ്റ്ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന റിപ്പോർട്ടുമായി എഡിജിപി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് എഡിജിപി എസ്. ശ്രീജിത്ത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തേണ്ട സാഹചര്യമുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സംഭവത്തിൽ പത്തനംതിട്ട എസ്‌പി വിശദ അന്വേഷണം നടത്തും. അത്രയും താഴ്ന്ന് പറന്നത് അപകടകരമാണെന്നും ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിൻ്റെ ചിത്രങ്ങള്‍ എടുത്തെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് അനുവദിച്ച വ്യോമപാത അടക്കമുള്ള വിശദാംശങ്ങള്‍ ചോദിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിലൂടെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്റർ പറത്തിയത്. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam