തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസവും സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പ് നിലനിൽക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയതായും റിപ്പോർട്ടുണ്ട്. ട്രാക്കിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
യാത്രാമധ്യേ തടഞ്ഞിട്ടുള്ള ട്രെയിനുകൾ
താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
മധുര–പുനലൂർ എക്സ്പ്രസ്
താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്
പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ
കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
നാഗർകോവിൽ ജങ്ഷൻ–പുനലൂർ പാസഞ്ചർ
തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
പുനലൂർ–കന്യാകുമാരി പാസഞ്ചർ
തിരുവനന്തപുരം സെൻട്രൽ–താംബരം എക്സ്പ്രസ്
ട്രെയിൻ യാത്രയ്ക്ക് പുറപ്പെടുന്നവർ യാത്രാ സമയക്രമത്തിലെ മാറ്റങ്ങൾ പരിശോധിച്ചശേഷം യാത്ര തുടരുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
