കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

MAY 30, 2026, 1:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, രാജ്യത്ത് ഈ വർഷം കാലവർഷ മഴ സാധാരണയേക്കാൾ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലും കാലവർഷം ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴയുടെ അളവ് കുറയാൻ കാരണമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

സാധാരണയായി ലഭിക്കേണ്ട മഴയുടെ അളവായ 92 ശതമാനത്തിന് പകരം ഇത്തവണ രാജ്യത്ത് ഏകദേശം 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. മഴയുടെ കുറവ് വരൾച്ചയ്ക്ക് കാരണമാകാനും കാർഷിക മേഖലയെയും വൈദ്യുതി ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുൻപ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴ, കാറ്റ്, കടലാക്രമണ സാധ്യത എന്നിവ കണക്കിലെടുത്ത് പൊതുജനങ്ങളും തീരദേശവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam