ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

JANUARY 6, 2024, 4:11 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദപാത്തി നിലനില്‍ക്കുന്നതിനാലും അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കും.

 ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകള്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 25 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. നിലവിൽ 25 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ആകെ 25 സെന്റിമീറ്റർ കൂടി ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു

കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam