കനത്ത തോൽവി; അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് എംഎ ബേബി

MAY 7, 2026, 1:25 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് സിപിഎം അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടി വേദിയിൽ സഖാക്കൾക്ക് തുറന്നടിക്കാമെന്നും എല്ലാവരുടെയും അഭിപ്രായം കേട്ട് പരാജയത്തിന്റെ കാരണം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻധാരണകളില്ലാതെ എല്ലാ അഭിപ്രായങ്ങളും കേൾക്കുമെന്നും, തിരിച്ചടിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തിന്, ഓരോ പാർട്ടിക്കും അവരുടെ അഭിപ്രായം പറയാമെന്നായിരുന്നു പ്രതികരണം.

അതേസമയം, പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ കെ ശൈലജ സ്ഥാനാർഥിത്വത്തിൽ അതൃപ്തി അറിയിച്ചോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തമായ വിവരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

‘കോടിയേരി ഉണ്ടായിരുന്നുവെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയോ’ എന്ന ചർച്ചകളെക്കുറിച്ചും എംഎ ബേബി പ്രതികരിച്ചു. മുൻപ് ‘വിഎസ് ഉണ്ടായിരുന്നെങ്കിൽ’, ‘ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ’ എന്നിങ്ങനെയും ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം,കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് കൂടുതൽ കരുത്തുണ്ടാകുമായിരുന്നു എന്നതിൽ സംശയമില്ലെന്നും കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam