തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ ഉൾപ്പാർട്ടി കലാപം ശക്തമാകുന്നതായി റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
സെക്രട്ടറി സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ശക്തമാകാനിടയുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും.
സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചുവെന്ന വിമർശനവും ഉയരുന്നു. നേതൃത്വത്തിന്റെ പിടിവാശിയാണ് പരാജയത്തിന് പ്രധാന കാരണമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ശക്തമാണ്.
നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്നാണ് ആരോപണം. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്ന വിലയിരുത്തലാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
