തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും.
കേരളത്തില്‍ ഉഷ്ണതരംഗ സാഹചര്യം ഉണ്ടാകുന്നത് വളരെ അപൂര്‍വമാണ്. 2016 ല്‍ പാലക്കാട്ടും തൃശൂരും 2024 ല്‍ പാലക്കാട്ടും കോഴിക്കോടുമാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27 മുതല്‍ വേനല്‍മഴയുണ്ടാകുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതില്‍ മഴയുണ്ടാകും. 26 വരെ 12 ജില്ലകളിലും താപനില ശരാശരിയില്‍ നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൊല്ലം, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഒരു മേഖലയിലെ രണ്ടിടങ്ങളില്‍ സാധാരണയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ചൂട് കൂടി നില്ക്കുന്ന അവസ്ഥയ്ക്കാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതികഠിനം ഈ ചൂട്! തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഏപ്രിൽ 24) അവധി
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നു, പരിഹാസവുമായി
ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗ ശ്രമം; പ്രതികൾ പിടിയിൽ
പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനാൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്