ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് വിലക്ക്

JUNE 21, 2026, 3:45 AM

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ ആരാധകർ സ്ഥാപിച്ച ബാനറുകളിലെ പുകവലി ദൃശ്യങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്.

അർജന്റീന, ബ്രസീൽ തുടങ്ങിയ ടീമുകളുടെ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകളിലും ബാനറുകളിലും കായികതാരങ്ങൾ ചുരുട്ട് വലിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ പൊതുയിടങ്ങളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഇതുസംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗൺസിലർമാർക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്കായി ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ലോകകപ്പ് ഫുട്ബോൾ പോസ്റ്ററുകളുടെ മറവിൽ പുകയില ഉത്പന്നങ്ങളുടെ പരോക്ഷമായ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

"പുകയില ഉത്പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള പരസ്യങ്ങളും പ്രചാരണങ്ങളും പ്രദർശനങ്ങളും നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. അതിനാൽ കായികതാരങ്ങൾ പുകവലിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ സ്ഥാപിച്ചവർ അവ ഉടൻ തന്നെ നീക്കം ചെയ്യുകയോ പുകവലി ദൃശ്യങ്ങൾ മറയ്ക്കുന്ന തരത്തിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യേണ്ടതാണ്. നിയമലംഘനം തുടരുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്." അധികൃതർ  കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam