ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവം; അധ്യാപിക നിയമനടപടിയിലേക്ക് 

FEBRUARY 4, 2026, 11:55 PM

കൊല്ലം: നെടുവത്തൂരിൽ സ്കൂളിൽ ചുരിദാർ ധരിച്ച് എത്തിയ പ്രധാനാധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി അധ്യാപിക സിന്ധു എസ് നായർ. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് അവരുടെ ആരോപണം. കുട്ടികളുടെ മുന്നിൽ ഇത്തരമൊരു അനുഭവം നേരിട്ടത് മാനസികമായി തളർത്തിയതായും അവർ പറഞ്ഞു.

കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്. രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറക്കാൻ അനുവദിച്ചില്ല. ചുരിദാർ ധരിച്ചെത്തിയതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് മാനേജരുടെ നിർദ്ദേശമാണെന്ന് ജീവനക്കാരൻ അറിയിച്ചതായി അധ്യാപിക പറയുന്നു. തുടർന്ന് അവർ ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്.

മുൻപും ചുരിദാർ ധരിച്ച് വരരുതെന്ന് മാനേജർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അധ്യാപികയുടെ ആരോപണം. സംഭവത്തിൽ അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വസ്ത്രധാരണത്തിന്റെ പേരിൽ ആരെയും തടയാൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് മാനേജറുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam