ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

FEBRUARY 12, 2024, 3:29 PM

എറണാകുളം: നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.

മസാലബോണ്ട് കേസില്‍  നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങിനെ പറഞ്ഞത്. 

ഹർജി നാളെ വീണ്ടും പരിഗണിക്കും. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന്  തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തം അല്ലെന്നും തോമസ് ഐസക് പറയുന്നു. 

തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam