കൊച്ചി: റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.
ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. എം.വി നികേഷ് കുമാറും റാണി വർഗീസും ഡയറക്ടർമാരായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ കമ്പനിക്കാണ് ലൈസൻസ് എന്നാണ് വാദം.
കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് സമർപ്പിച്ച റിട്ട് ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ അപ്‍ലിങ്കിങ് ഡൗൺലിങ്കിങ് ചട്ടങ്ങൾ ലംഘിച്ച് ചാനലിൻറെ ഉടമസ്ഥതയും പ്രവർത്തനവും അനധികൃതമായി നടത്തുന്നുവെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ജെ. ജോസ്, ഡയറക്ടർ മെൽബി ജോസ്, മാനേജിംഗ് എഡിറ്റർ ആൻറോ അഗസ്റ്റിൻ, ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസുകുട്ടി അഗസ്റ്റിൻ, ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടർമാരായ നികേഷ് കുമാർ, റാണി വർഗീസ് എന്നിവർക്കെതിരെയും കൂടിയാണ് ഹർജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
