ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമ്പലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാം .
തീവ്രവാദം ഉണ്ടെന്ന് വരെ പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ ബന്ധുക്കൾ ആണെന്ന് പറഞ്ഞു.
ബി ജെ പി സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പൊലീസിലും പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു.
എൻ ഡി എ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
യു ഡി എഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എച്ച് സലാം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
