കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പറവൂരിൽ നടന്ന യുഡിഎഫ് വിജയാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്.
പറവൂർ സ്വദേശി സുധീഷിന്റെ ഇടതുകൈ വിരലാണ് ഗുണ്ട് പൊട്ടിത്തെറിച്ച് അറ്റുപോയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
വോട്ടെണ്ണൽ പുരോഗമിക്കവെ മുന്നേറ്റം ഉറപ്പായതോടെ പ്രവർത്തകർ പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഘോഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ സുധീഷിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
