ഗജമുത്തശ്ശിക്ക് വിട; ഗുരുവായൂർ ആനക്കോട്ടയിൽ താര ഇനിയില്ല

NOVEMBER 28, 2023, 10:01 PM

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ടയിലായിരുന്നു അന്ത്യം.

പുന്നത്തൂര്‍കോട്ടയിലെ രേഖപ്രകാരം 70 വയസുണ്ടായിരുന്നു താരയ്‌ക്ക്. അഞ്ച് വര്‍ഷം മുൻപ് ഗജമുത്തശ്ശി പട്ടം നല്‍കി താരയെ ആദരിച്ചിരുന്നു.

സര്‍ക്കസ് കലാകാരിയായിരുന്ന താരയെ കമല സര്‍ക്കസ് ഉടമ ദാമോദരനാണ് 1957 മേയ് ഒൻപതിന് നടയ്‌ക്കിരുത്തിയത്. അന്ന് നാല് വയസായിരുന്നു.

vachakam
vachakam
vachakam

ഗുരുവായൂർ ദേവസ്വം ആനത്തറവാട്ടിലെ ഏറ്റവും പ്രായമേറിയ പിടിയാനയായിരുന്നു താര. ഗുരുവായൂർ കേശവൻ ഉള്ള കാലത്താണ് താര പുന്നത്തൂർ ആനക്കോട്ടയിൽ എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam