നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ അത് വായിക്കാത്തതെന്ന പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. എന്നാൽ സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.
കള്ളപ്രചരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു എന്നും നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ വായിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു എന്നും ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്