മന്ത്രി വി ശിവൻകുട്ടിക്കെതിരെ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

JUNE 26, 2025, 7:41 PM

തിരുവനന്തപുരം:  കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്ര വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്  കത്ത് നല്‍കി ഗവര്‍ണര്‍  രാജേന്ദ്ര ആര്‍ലേക്കര്‍. 

കുട്ടികളുടെ മുന്നില്‍വെച്ച് ഭരണഘടനയുടെ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു. ക്രസമാധാന പ്രശ്‌നത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്ന് ഗവര്‍ണര്‍ പറയുന്നു.

രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രംവെച്ച് പൂജിച്ചതില്‍ പ്രതിഷേധിച്ച് വേദി വിട്ട  മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. 

vachakam
vachakam
vachakam

കാവി കളര്‍ എന്നത് ആര്‍എസ്എസിന്റേത് മാത്രമല്ലെന്നും ഗവര്‍ണര്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടന നിയമ നിര്‍മാണ സഭയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. 'ഭാരതാംബ' ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. മുഖ്യമന്ത്രി നല്‍കിയ കത്തിന് പിന്നീട് മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതായിരുന്നു വിവാദമായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam