തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സേനയിലെ അംഗബലം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തള്ളി.
സംസ്ഥാന പോലീസ് മേധാവി വിവിധ ഘട്ടങ്ങളിലായി കത്തുകളും ഒരു ഐജിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ടെങ്കിലും, ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
നിലവിലുള്ള തസ്തികകളിലെ രണ്ടായിരത്തോളം ഒഴിവുകൾ നികത്തുന്നതിനൊപ്പം ഏകദേശം പതിനായിരം പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമിച്ചുകൊണ്ട് മാത്രമേ അംഗബലം ശക്തിപ്പെടുത്താൻ കഴിയൂ എന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
സേനയിലെ ആള്‍ബലം വർധിപ്പിക്കാൻ ആവശ്യമായ നടപടികള്‍ മറ്റു സാഹചര്യങ്ങള്‍ക്കൂടി പരിഗണിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിയമസഭയില്‍ അറിയിച്ചിരുന്നു.
ഇക്കൊല്ലം ജനുവരി ഒന്നുവരെ ലഭ്യമായ ഒഴിവുകളും ഇക്കൊല്ലം ജൂലായ് വരെയുള്ള പ്രതീക്ഷിത ഒഴിവുകളും ചേർത്ത് എട്ട് ബറ്റാലിയനുകള്‍ക്കായി 2123 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തെന്നാണ് മുഖ്യമന്ത്രി ഏതാനും ദിവസം മുൻപ് നിയമസഭയെ അറിയിച്ചത്.
അഞ്ഞൂറ് പൊതുജനങ്ങള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതരത്തില്‍ സേനാബലം വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശിച്ചിട്ട് വർഷങ്ങളായെങ്കിലും സർക്കാർ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്