കെ.എസ്.ആർ.ടി.സി‍ക്ക് സർക്കാർ സഹായമായി 73.50 കോടി രൂപ 

FEBRUARY 26, 2026, 1:45 AM

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി‍ക്ക് സർക്കാർ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായുള്ള പ്രതിമാസ തുകയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി‍ക്ക് സർക്കാർ സഹായമായി അനുവദിച്ചത്. ഇതിൽ 879 കോടി രൂപ പെൻഷൻ വിതരണത്തിനും 520 കോടി രൂപ പ്രത്യേക സഹായമായുമാണ് നൽകിയിരിക്കുന്നത്. ബജറ്റിൽ കോർപ്പറേഷനായി നീക്കിവെച്ചത് 900 കോടി രൂപയാണെന്നും, അതിന് പുറമെ 499 കോടി രൂപ അധികമായി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 8,619 കോടി രൂപയാണ് കോർപ്പറേഷനിന് സർക്കാർ സഹായമായി ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും ലഭിച്ചു. ഇരു സർക്കാരുകളുടെയും കാലയളവ് ചേർന്ന് 13,621 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി‍ക്ക് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam