കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ വിഷൻ 2031ന് 3.30 കോടി വകയിരുത്തി സർക്കാർ

FEBRUARY 6, 2026, 8:09 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന വിഷൻ 2031 പരിപാടിക്ക് മൂന്നു കോടി 30 ലക്ഷം രൂപ വകയിരുത്തി സർക്കാർ.   കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സർക്കാരിന്റെ ഈ നീക്കം, 

മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കലടക്കം നിലനിൽക്കെയാണ് വിഷൻ 2031നുള്ള വകയിരുത്തൽ.

vachakam
vachakam
vachakam

ഈമാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് അതിഥികളെ എത്തിക്കാൻ വിമാന യാത്രാ ചെലവിനത്തിലെ വകയിരുത്തൽ 1.33 കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനും ചെലവ് 70 ലക്ഷം രൂപ. ഭക്ഷണ ചെലവിനത്തിൽ 45 ലക്ഷവും താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷവും അനുവദിച്ചിട്ടുണ്ട്. 

സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയാണ് ചെലവ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam