തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് മനോരമ ന്യൂസ് പുറത്ത് വിട്ട വാർത്തയിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല,
ഈ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് നല്‍കിയെന്നും ഇന്റലിജന്‍സ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നുമാണ് മനോരമ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.
കുറച്ച് നാളുകളായി ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കാണാനില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായ കൊണ്ടുപോയി എന്നാണ് രേഖ.
വിശ്വാസികള്‍ സംഭാവന നല്കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
