തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് വൈകുന്നേരത്തോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,565 രൂപയായും ഒരു പവന്റെ വില 1,08,520 രൂപയായും ഉയർന്നു.
ഇന്ന് രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,430 രൂപയും ഒരു പവന് 1,07,440 രൂപയുമായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇതോടെ ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലി, ജിഎസ്ടി എന്നിവ ചേർന്നാൽ ചെലവ് ഇനിയും കൂടും.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
